നിക്ഷേപകരുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വ്യത്യസ്ത തരം ഇക്വിറ്റി ഫണ്ടുകള്‍ ഉണ്ട്. ഇവയെല്ലാത്തിന്റെയും വിശാലമായ ലക്ഷ്യം ദീര്‍ഘകാലം കൊണ്ട് വരുമാനം വര്‍ധിപ്പിക്കുകയാണ്.
ഫ്രീ ഡീമാറ്റ് അക്കൗണ്ട് തുടങ്ങുന്നതിനായി (ഇക്വിറ്റി ,ETF \'S, മ്യൂച്വൽ ഫണ്ട്, F&O Trading ) ഇവിടെ ക്ലിക്ക് ചെയ്യൂ.
https://angel-one.onelink.me/Wjgr/7yp6kcxg
സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 80752 61549 (Whatsapp Only)
ഇത് നന്നായി മനസ്സിലാക്കാന്‍ ഒളിംപിക് ഗെയിംസിന് നമ്മള് അയക്കുന്ന ഗ്രൂപ്പിനെ നോക്കാം. കളിക്കാരുടെ ഒരു വലിയ ഗ്രൂപ്പ് തന്നെ ഉണ്ടായിരിക്കും. അതില്‍ വിവിധ കായിക ഇനങ്ങളുടെ ടീമുകള്‍ ഉണ്ടായിരിക്കും. ഒളിംപിക്സ് ഗെയിംസിലെ സുപ്രധാന ഇവന്റുകളില്‍ ഒന്ന് “ട്രാക്ക് ആന്റ് ഫീല്‍ഡ്” ആണ്. നമ്മളും ഈ ഇവന്റിലേക്ക് ഒരു ഗ്രൂപ്പിനെ അയക്കുന്നു. ഇതില്‍ 100 മീറ്റര്‍ സ്പ്രിന്റ് മുതല്‍ മാരത്തണ്‍ അടക്കമുള്ള ദീര്‍ഘ ദൂര ഓട്ടപ്പന്തയം വരെ ഉണ്ടായിരിക്കും. ഈ ഗ്രൂപ്പുകളെല്ലാം ഒളിംപിക്സ് ഗെയിംസില്‍ മത്സരിക്കാനാണ് എത്തിയിരിക്കുന്നതെങ്കിലും ഇവരില്‍ വ്യത്യസ്ത ശേഷികള്‍ ഉള്ള വ്യത്യസ്ത കളിക്കാര്‍ ഉണ്ടായിരിക്കും.
ഇതു പോലെ തന്നെയാണ് മ്യൂച്വൽ ഫണ്ടുകളും. എല്ലാ മ്യൂച്വല്‍ ഫണ്ട് സ്കീമുകളെയും മൊത്തം ഒളിംപിക്സ് ഗ്രൂപ്പായി നമ്മള് കരുതിയാല്‍, ഇക്വിറ്റി ഫണ്ട് വിവിധ ട്രാക്ക് ആന്റ് ഫീല്‍ഡ് ഇവന്റില്‍ പങ്കെടുക്കുന്ന ഇതിനുള്ളിലെ ഒരു ഗ്രൂപ്പിന് സമമായിരിക്കും. ട്രാക്ക് ആന്റ്ഫീല്ഡിനുള്ളില് തന്നെ വിവിധ ഉപ കാറ്റഗറികള്‍ ഉള്ളതു പോലെ, ഇക്വിറ്റി ഫണ്ടിനുള്ളിലും വ്യത്യസ്ത സ്കീമുകള്‍ ഉണ്ട്.
<< Back Submit