സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) ആണ് ഇന്ത്യയിലെ എല്ലാ മ്യൂച്വൽ ഫണ്ടുകളും നിയന്ത്രിക്കുന്നത്. മ്യൂച്വൽ ഫണ്ട് റെഗുലേഷനുകളില്‍ അസെറ്റ് മാനേജ്മെന്റ് കമ്പനികളുടെയും (AMC) കസ്റ്റോഡിയൻമാരുടെയും കര്‍ത്തവ്യങ്ങളും ഉത്തരവാദിത്തങ്ങളും വ്യക്തമായി നിർവചിച്ചിട്ടുണ്ട്.
ഫ്രീ ഡീമാറ്റ് അക്കൗണ്ട് തുടങ്ങുന്നതിനായി (ഇക്വിറ്റി ,ETF \'S, മ്യൂച്വൽ ഫണ്ട്, F&O Trading ) ഇവിടെ ക്ലിക്ക് ചെയ്യൂ.
ഓരോ നിക്ഷേപകനും നിക്ഷേപം നടത്തുന്നതിന് മുമ്പ് ഫലപ്രദമായ KYC പ്രക്രിയ പൂർത്തിയാക്കേണ്ടത് പ്രധാനമാണ്. അതിനാൽ, വാലിഡ് ആയ PAN കാർഡുള്ള സത്യസന്ധരായ നിക്ഷേപകർക്കു മാത്രമേ മ്യൂച്വൽ ഫണ്ട് സ്കീമുകളിൽ നിക്ഷേപിക്കാൻ കഴിയൂ. ഇത്തരം നിക്ഷേപകർ ബാങ്ക് വിശദാംശങ്ങളും നല്‍കണം. അപ്പോഴേ റിഡംപ്ഷനിലൂടെ ലഭിക്കുന്ന എല്ലാ പണവും നിക്ഷേപകരുടെ സ്വന്തം അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യാന്‍ കഴിയൂ.
എല്ലാ AMCകളും ഒരു ബോർഡ് ഓഫ് ട്രസ്റ്റികളുടെ മേൽനോട്ടത്തിലാണെന്നും അതില്‍ ചില സ്വതന്ത്ര വ്യക്തികള്‍ ഉണ്ടായിരിക്കുമെന്നും SEBI ഉറപ്പാക്കും. ഈ ട്രസ്റ്റികൾ സുരക്ഷയുടെയും അനുവര്‍ത്തനത്തിന്റെയും ഒരു തലം കൂടി ഉറപ്പാക്കും.
പണം ദുര്‍വിനിയോഗം ചെയ്യപ്പെടുന്നില്ലെന്നും ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കുന്നില്ലെന്നും ആരും നിങ്ങളുടെ പണം അപഹരിക്കുന്നില്ലെന്നും ഈ നിയന്ത്രണങ്ങളും സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കും.
<< Back Submit