30 വര്‍ഷത്തോളം മറഞ്ഞിരുന്ന ഭാഗ്യം; യുവാവിന്റെ ജീവിതം മാറ്റിമറിച്ച ഓഹരി സര്‍ട്ടിഫിക്കറ്റ്
.jpg)
കുറേ വര്‍ഷങ്ങളായി വീട്ടില്‍ ഒരു നിധി ഒളിഞ്ഞിരിക്കുകയാണ്. നിങ്ങളത് അറിയുന്നുമില്ല. ഒരു ദിവസം വീടിന്റെ ഒരു മൂലയില്‍ നിന്ന് നിങ്ങള്‍ക്ക് അത് ലഭിക്കുകയാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഭാഗ്യം. ജീവിതകാലം മുഴുവന്‍ കഴിയാനുളള സ്വത്ത്. എത്ര നല്ല സ്വപ്‌നം എന്ന് കരുതാന്‍ വരട്ടെ, നിക്ഷേപകനായ സൗരവ് ദത്ത എക്‌സില്‍ പങ്കുവച്ച പോസ്റ്റിലാണ് ഇത്തരം ഒരു സംഭവത്തെക്കുറിച്ച് എഴുതിയത്. ഒരാളുടെ പിതാവ് വാങ്ങിയ ഓഹരി സര്‍ട്ടിഫിക്കറ്റ് 30 വര്‍ഷങ്ങള്‍ക്ക് ശേഷം ലഭിച്ചുവെന്നും ഈ ഓഹരി സര്‍ട്ടിഫിക്കറ്റിന്റെ ചിത്രം റെഡ്ഡിറ്റില്‍ പങ്കിട്ടപ്പോള്‍ താന്‍ കാണുകയാണുണ്ടായതെന്നുമാണ് സൗരവ് ദത്ത പറയുന്നത്.
Open A Free Demat Account Online
ഒരു ലക്ഷം രൂപ ചെലവാക്കി 90കളില്‍ വാങ്ങിയ ഓഹരിക്ക് ഇപ്പോള്‍ 80 കോടിയെങ്കിലും വിലമതിക്കുമെന്നും 30 വര്‍ഷത്തിന് ശേഷം വില്‍ക്കുന്നതിന്റെ ശക്തിയാണിതെന്നും സൗരവ് കുറിച്ചു. ജെഎസ്ഡബ്ലിയു സ്റ്റീലിന്റെ ആദ്യരൂപമായ ജിന്‍ഡാര്‍ വിജയനഗര്‍ സ്റ്റീലിന്റെ ഒറിജിനല്‍ ഷെയര്‍ സര്‍ട്ടിഫിക്കറ്റുകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.
Open A Free Mutual Fund Account Online
1995ലാണ് ജിന്‍ഡാല്‍ വിജയനഗര്‍ സ്റ്റീലിന്റെ പ്രാഥമിക ഓഹരി വില്‍പ്പന നടക്കുന്നത്. പിന്നീട് ജിന്‍ഡാല്‍ അയണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയുമായി ലയിച്ച് 2005 ല്‍ ജെഎസ്ഡബ്ലിയു സ്റ്റീല്‍ രൂപീകരിക്കുകയായിരുന്നു. അന്ന് ജിന്‍ഡാല്‍ വിജയനഗര്‍ സ്റ്റീലിന്റെ ഒരു ഓഹരി കൈവശം വച്ചവര്‍ക്ക് 16 ജെഎസ്ഡബ്ലിയു സ്റ്റീല്‍ ഓഹരികളാണ് ലഭിച്ചത്.
സൗരവ് ദത്തയുടെ എക്‌സിലെ പോസ്റ്റിന് താഴെ ദീര്‍ഘകാല നിക്ഷേപത്തിന്റെ നേട്ടങ്ങളെക്കുറിച്ച് പല ഉപയോക്താക്കളും തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. 1990 കളിലെ ഓഹരികളില്‍ ഒരു ലക്ഷം നിക്ഷേപിക്കുവാനുള്ള തീരുമാനം മികച്ചതായിരുന്നുവെന്നും, നല്ല ബിസിനസുകാരനാണെങ്കില്‍ വില്‍ക്കാന്‍ തിരക്കുകൂട്ടരുതെന്നും കമന്റുകളുണ്ട്. ഫണ്ടമെന്റലി ശക്തിയുള്ള കമ്പനികളാകണമെങ്കില്‍ വളരാന്‍ സമയം നല്‍കണം. സ്റ്റോക്ക് സ്പിളിറ്റുകളും ബോണസ് ഓഹരിയും ഡിവിഡന്റും ചേര്‍ന്ന് മികച്ച നേട്ടമാകും എന്നാണ് മറ്റൊരാളുടെ കമന്റ്.
Watch Youtube Channel Video
വിവരങ്ങൾ സമാഹരിച്ചത് reporterlive.com ൽ നിന്നും
Article credits goes to reporterlive.com
മ്യൂച്വൽ ഫണ്ട് ഫ്രീ ആയി മലയാളത്തിൽ പഠിക്കാം.
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.
.jpg)
Comment Form