ദീർഘകാല നിക്ഷേപകർക്ക് അവസരം; പൊറിഞ്ചു വെളിയത്ത് മുന്നേറ്റം കാണുന്ന രണ്ട് ഓഹരികൾ; വാങ്ങുന്നോ?
ഇന്ത്യയിലെ
മുൻനിര നിക്ഷേപകരിലൊരാളാണ് മലയാളിയായ പൊറിഞ്ചു വെളിയത്ത്. സ്മോൾകാപ് ഓഹരികളിൽ
മികച്ച ഓഹരികളെ കണ്ടെത്തി ലാഭമുണ്ടാക്കുന്നതിലെ അദ്ദേഹത്തിന്റെ മിടുക്ക്
പ്രശംസനീയമാണ്. ബജറ്റ് വേളയിൽ ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റ പറ്റി അദ്ദേഹം
സംസാരിക്കുന്നുണ്ട്.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നിലവിലെ അവസ്ഥ ദീർഘകാല നിക്ഷേപകർക്ക് 1000
വർഷത്തിലൊരിക്കൽ ലഭിക്കുന്ന അവസരമാണെന്ന് പൊറിഞ്ചു വെളിയത്ത് ET NOW വുമായുള്ള അഭിമുഖത്തിൽ
പറഞ്ഞു. അദ്ദേഹം ഈയിടെ നിക്ഷേപം നടത്തിയ രണ്ട് ഓഹരികൾ കൈവശം വയ്ക്കുന്നതിന്
പിന്നിലെ കാരണവും ഇവയുടെ നിക്ഷേപ കാലയളവും പൊറിഞ്ചു വെളിയത്ത് വ്യക്തമാക്കി.
വളർച്ചയുടെ നാളുകൾ
ഒഎൻജിസി
പുനരുപയോഗ ഊർജത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് മികച്ച ലാഭവിഹിതവും പണമൊഴുക്കുകളും ഉണ്ടായതിന് ശേഷവും ഒഎൻജിസി ഓഹരി കഴിഞ്ഞ കുറച്ച് വർഷങ്ങളായി മോശം പ്രകടനം കാഴ്ചവെക്കുന്നതിൻ്റെ ഒരു കാരണമെന്ന് പൊറിഞ്ചു വെളിയത്ത് പറയുന്നു. എന്നാൽ ഇരുപത് വർഷത്തിനും ശേഷം ഒഎൻജിസി ബിസിനസിന് നിലനിൽപ്പുണ്ട്. ഒന്ന് മുതൽ രണ്ട് വർഷം വരെ ഈ സ്റ്റോക്ക് കൈവശം വയ്ക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ വിലയിലാണ് ഓഹരി വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
പിരാമൽ ഫാർമ
ഫാർമ മേഖലയിൽ മികച്ച വൈവിധ്യമുള്ള ഒരു കമ്പനിയാണ് പിരാമൽ ഫാർമ. ഫാർമയിലും ഒടിസി ഇനങ്ങളിലും വൈവിധ്യമാർന്നതും നിരവധി സെഗ്‌മെൻ്റുകളിലും കമ്പനി മുൻനിരയിലാണ്. 100-ൽ താഴെ 70-60 രൂപ നിലവാരത്തിലേക്ക് എത്തിയ ഓഹരി നിലവിൽ ഇരട്ടിയിലധികം വളർന്നു. പിഎംഎസ് വഴി പൊറിഞ്ചു വെളിയത്ത് നിക്ഷേപം നടത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോഴും 20,000 കോടി രൂപയിൽ താഴെയാണ് വിപണി മൂല്യം. അടുത്ത അഞ്ച് വർഷത്തേക്ക് പിരാമൽ ഫാർമ മികച്ച മുന്നേറ്റം നടത്താനുള്ള സാധ്യത കാണുന്നതായി അദ്ദേഹം പറയുന്നു. 100-ന് താഴെയുള്ള വിലയിലാണ് പൊറിഞ്ചു വെളിയത്ത് ഓഹരി വാങ്ങിയത്. കുറഞ്ഞത് അടുത്ത രണ്ട്-മൂന്ന് വർഷത്തേക്ക് കുറഞ്ഞത് കൈവശം വെയ്ക്കേണ്ട ഓഹരിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുപോലുള്ള ന്യൂസ് ലഭിക്കാനായി ഞങ്ങളുടെ യൂട്യൂബ് ചാനൽ subscribe ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പൊറിഞ്ചു വെളിയത്ത് പോർട്ട്ഫോളിയോ
പ്രമുഖ നിക്ഷേപകനായ പൊറിഞ്ചു വെളിയത്ത് ഡിസംബറിൽ അവസാനിച്ച പാദത്തിൽ നിക്ഷേപം ഉയർത്തിയ ഓഹരികളാണ് കേരള ആയുർവേദ്, ഔറം പ്രോപ്‌ടെക്, പിജി ഫോയിൽസ് എന്നിവ. ഒക്ടോബർ- ഡിസംബർ കാലയളവിൽ ഡ്യുറോപ്ലി ഇൻഡസ്‌ട്രീസിലെയും ഓറിയൻ്റ് ബെല്ലിലെയും ഓഹരികൾ പൊറിഞ്ചു വെളിയത്ത് വെട്ടിക്കുറയ്ക്കുകയും ചെയ്തു. സ്വന്തം പേരിലോ ഫണ്ട് മാനേജ്‌മെൻ്റ് സ്ഥാപനമായ ഇക്വിറ്റി ഇൻ്റലിജൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൻ്റെ പേരിലോ നടത്തിയ ഇടപാടുകളാണിവ. കഴിഞ്ഞ 12 മാസത്തിനിടെ നെഗറ്റീവ് റിട്ടേൺ നൽകിയ സ്മോൾകാപ് ഓഹരിയായ ഓറിയൻ്റ് ബെല്ലിൽ നിന്ന് നേരിയ തോതിൽ പൊറിഞ്ചു വെളിയത്ത് നിക്ഷേപം വെട്ടിചുരുക്കി. സിംഗർ ഇന്ത്യയുടെ ഓഹരി ഉടമകളുടെ ലിസ്റ്റിൽ പൊറിഞ്ചു വെളിയത്തിന്റെ പേരില്ല. കഴിഞ്ഞ പാദത്തിൽ സിംഗർ ഇന്ത്യ ഓഹരികളിൽ നിന്ന് അദ്ദേഹം പുറത്തുകടക്കുകയോ ഹോൾഡിംഗ് 1 ശതമാനത്തിൽ താഴെയാക്കുകയോ ചെയ്‌തിട്ടുണ്ട്. ഇതുപോലുള്ള ന്യൂസ് ലഭിക്കാനായി ഞങ്ങളുടെ ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.
Comment Form