Popular Post

.
Stock Market

.

.
Stock Market

.

.
Stock Market

.

സ്വര്‍ണവില ഗ്രാമിന് 69,000 ഉം പവന് 5 ലക്ഷവും കടക്കും;

സ്വര്‍ണവില ഗ്രാമിന് 69,000 ഉം പവന് 5 ലക്ഷവും കടക്കും;

സ്വര്‍ണവില ഉയരുന്ന സാഹചര്യത്തില്‍ ബിറ്റ്‌കോയിന്‍, സ്വര്‍ണം, വെള്ളി എന്നിവയില്‍ നിക്ഷേപം നടത്താനാണ് കിയോസാക്കി നിര്‍ദേശിക്കുന്നത്. യുഎസിന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നടിയുന്നതിലും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 2025ല്‍ യുഎസിന്റെ കടം എക്കാലത്തെയും ഉയര്‍ന്ന നിലയിലാണെന്നാണ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം പറയുന്നത്.


ഓരോ ദിവസവും മേലോട്ടുയരുന്ന സ്വര്‍ണവില നമ്മളെയെല്ലാം അമ്പരപ്പിക്കുകയാണ്. എന്നാണ് നിന്റെ ഈ ഓട്ടത്തിന് അവസാനമാകുക എന്ന് നമ്മള്‍ സ്വര്‍ണത്തോട് ചോദിക്കുമ്പോള്‍ ഇനിയൊരിക്കലും സ്വര്‍ണം താഴോട്ടിറങ്ങാന്‍ സാധ്യതയിലെന്നാണ് മറുതലയ്ക്കലിരുന്ന് ഒരാള്‍ വിളിച്ച് പറയുന്നത്. അങ്ങനെ ഉച്ചത്തില്‍ പറയുന്നത് റിച്ച് ഡാഡ് പുവര്‍ ഡാഡ് എന്ന ലോകപ്രശസ്തമായ പുസ്തകത്തിന്റെ രചയിതാവായ റോബര്‍ട്ട് കിയോസാക്കി കൂടിയാണെങ്കില്‍ പറയണോ കഥ.


2035 ഓടെ സ്വര്‍ണത്തിന് ഔണ്‍സിന് 25,000 ഡോളറിലേക്ക് വില ഉയരുമെന്നാണ് അദ്ദേഹം പറയുന്നത്. ബിറ്റ്‌കോയിന് ആ സമയത്ത് 10 ലക്ഷം ഡോളറും വെള്ളിക്ക് 3000 ഡോളറുമായിരിക്കും വിലയെന്നും അദ്ദേഹം പറയുന്നു.

അത്തരത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 25,000 ഡോളറിലേക്ക് വിലയെത്തുകയാണെങ്കില്‍ നമ്മുടെ കൊച്ചുകേരളത്തില്‍ സ്വര്‍ണം ഗ്രാമിന് ഏകേദശം 69,000 രൂപയും പലവ് 55,2000 രൂപയുമായിരിക്കും വില നല്‍കേണ്ടി വരിക.

സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 
80752 61549 (Whatsapp Only)

നിലവില്‍ സ്വര്‍ണത്തിന്റെ വ്യാപാരം ഔണ്‍സിന് 3,322 ഡോളറിനടുത്താണ് നടക്കുന്നത്. ഇതാണ് 2035 ഓടെ 25,000 ഡോളറിലേക്ക് എത്തുന്നത്. 671.6 ശതമാനം വര്‍ധനവാണ് പ്രവചിക്കപ്പെടുന്നത്.


സ്വര്‍ണവില ഉയരുന്ന സാഹചര്യത്തില്‍ ബിറ്റ്‌കോയിന്‍, സ്വര്‍ണം, വെള്ളി എന്നിവയില്‍ നിക്ഷേപം നടത്താനാണ് കിയോസാക്കി നിര്‍ദേശിക്കുന്നത്. യുഎസിന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നടിയുന്നതിലും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 2025ല്‍ യുഎസിന്റെ കടം എക്കാലത്തെയും ഉയര്‍ന്ന നിലയിലാണെന്നാണ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം പറയുന്നത്.

യുഎസിന്റെ ദേശീയ കടം 36.4 ട്രില്യണ്‍ ഡോളറിന് മുകളിലാണ്. രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിക്കുന്നു. പെന്‍ഷന്‍ പദ്ധതികളെല്ലാം തന്നെ വലിയ നഷ്ടം നേരിടുകയാണ്. യുഎസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കിയോസാക്കി പറഞ്ഞു.

യുഎസ് ഫെഡറല്‍ റിസര്‍വ് 50 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള യുഎസ് ബോണ്ടുകള്‍ സ്വന്തമായി വാങ്ങി. ഇത് ഹൈപ്പര്‍ ഇന്‍ഫ്‌ളേഷന്റെ ലക്ഷണമാണ്. ഫെഡ് ഒരു ബോണ്ട് ലേലം നടത്തി. എന്നാല്‍ ഇത് ആരും വാങ്ങിക്കാനെത്തിയില്ല. അതുകൊണ്ട് ആ ബോണ്ടുകള്‍ സ്വന്തം പണം ഉപയോഗിച്ച് ഫെഡ് തന്നെ വാങ്ങിക്കുകയായിരുന്നുവെന്നും കിയോസാക്കി കൂട്ടിച്ചേര്‍ത്തു.

വിവരങ്ങൾ സമാഹരിച്ചത് മലയാളംടീവി9.കോം ൽ നിന്നും 
Article Credits Goes To Malayalamtv9.com 

അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല. 


Related Post

Comment Form

Recent Post

. 1
Stock Market

.

. 2
Stock Market

.

. 3
Stock Market

.

. 4
Stock Market

.

. 5
Stock Market

.

Categories

Advertisements