Popular Post

നിക്ഷേപകർക്ക് മികച്ച അവസരം കിട്ടുമോ?
Stock Market

നിക്ഷേപകർക്ക് മികച്ച അവസരം കിട്ടുമോ?

യുഎസ് ഫാര്‍മ കമ്പനിയെ ഏറ്റെടുക്കാന്‍ സണ്‍ ഫാര്‍മ
Stock Market

യുഎസ് ഫാര്‍മ കമ്പനിയെ ഏറ്റെടുക്കാന്‍ സണ്‍ ഫാര്‍മ

ഇനി കാളക്കുതിപ്പിന്റെ കൊടിയേറ്റം നിക്ഷേപകർ അറിയേണ്ട കാര്യങ്ങൾ
Stock Market

ഇനി കാളക്കുതിപ്പിന്റെ കൊടിയേറ്റം നിക്ഷേപകർ അറിയേണ്ട കാര്യങ്ങൾ

നിക്ഷേപകർക്ക് മികച്ച അവസരം കിട്ടുമോ?

നിക്ഷേപകർക്ക് മികച്ച അവസരം കിട്ടുമോ?

രാജ്യം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ, കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി കൈവരിച്ച മുന്നേറ്റം, പശ്ചിമേഷ്യൻ യുദ്ധക്കെടുതിയിൽ ഉഴറുകയായിരുന്ന ഇന്ത്യൻ ഓഹരി വിപണിയിലും അനുകൂല തരംഗമുണ്ടാക്കിയിരിക്കുകയാണ്. 294 അംഗ ബം​ഗാൾ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 148 സീറ്റുകൾ തനിച്ച് മറികടന്നാണ് ബി.ജെ.പിയുടെ മുന്നേറ്റം. വോട്ടെണ്ണൽ ദിനമായ തിങ്കളാഴ്ചത്തെ (2026 മേയ് 4) വ്യാപാരത്തിനൊടുവിൽ മുഖ്യ ഓഹരി സൂചികകളായ എൻ.എസ്.ഇ നിഫ്റ്റി 122 പോയിന്റ് (+0.51%) നേട്ടത്തോടെ 24,119-ലും ബി.എസ്.ഇ സെൻസെക്സ് 356 പോയിന്റ് (+0.46%) വർധനയോടെ 77,269 നിലവാരത്തിലും ക്ലോസിങ് കുറിച്ചു.

രാഷ്ട്രീയ മാറ്റം വിപണിയെ എങ്ങനെ സ്വാധീനിക്കുന്നു?
പശ്ചിമ ബംഗാൾ പോലുള്ള വലിയൊരു സംസ്ഥാനത്ത്, കേന്ദ്രത്തിൽ ഭരണത്തിലിരിക്കുന്ന പാർട്ടി തന്നെ അധികാരത്തിൽ വരുന്നതിലൂടെ \'ഡബിൾ എഞ്ചിൻ\' സർക്കാരിന്റെ ആനുകൂല്യങ്ങൾ കൂടുതൽ ലഭിക്കാമെന്ന പ്രതീക്ഷ വർധിപ്പിക്കുന്ന ഘടകമാണ്. ഇതിലൂടെ വമ്പൻ വികസന പദ്ധതികളും പുതിയ മൂലധന നിക്ഷേപവും ഒഴുകിയെത്തിയാൽ ബം​ഗാൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കമ്പനികൾക്കും അതിൽ നിന്നുള്ള ​ഗുണപരമായ നേട്ടങ്ങൾ കര​ഗതമാകാം. എന്നിരുന്നാലും ബം​ഗാൾ‌ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്പ്രധാനമായും മൂന്ന് ഘടകങ്ങളാണ് വിപണി ഉറ്റുനോക്കുന്നത്.

വ്യവസായ നയം : ദീർഘകാലമായി വ്യവസായ രംഗത്ത് മന്ദഗതിയിലായിരുന്ന ബംഗാളിൽ പുതിയ വ്യവസായ പാർക്കുകളും നിർമ്മാണ മേഖലയും ഉണരുമെന്ന പ്രതീക്ഷ ബിസിനസ് അനലി​സ്റ്റുകൾ മുന്നോട്ടുവെക്കുന്നു.

കേന്ദ്ര — സംസ്ഥാന ഏകോപനം : വമ്പൻ കേന്ദ്ര പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കുന്നതിലെ തടസ്സങ്ങൾ മാറിക്കിട്ടുന്നതിലൂടെ അടിസ്ഥാന സൗകര്യ വികസനത്തിന് വേഗത കൈവരിക്കും.

പാർലമെന്റിൽ മേൽക്കൈ : 16 എം.പിമാരെ വരെ തിരഞ്ഞെടുക്കാവുന്ന ബംഗാളിലെ വിജയം രാജ്യസഭയിൽ എൻ.ഡി.എ മുന്നണിയുടെ അംഗബലം വർധിപ്പിക്കാൻ സഹായിക്കും. ഇതു സുപ്രധാന സാമ്പത്തിക പരിഷ്കരണ ബില്ലുകൾ പാസാക്കുന്നതിന് കേന്ദ്ര സർക്കാരിനെ പിന്തുണയേകുന്ന ഘടകമാകും.

ശ്രദ്ധേയമായ സെക്ടറുകൾ, ഓഹരികൾ
ബം​ഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പി പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ അടിസ്ഥാനമാക്കി ചില പ്രത്യേക മേഖലകളിൽ നേട്ടമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മാർക്കറ്റ് അനലി​സ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.

ആഗോള സാഹചര്യങ്ങളും വെല്ലുവിളികളും

വിപണിയിൽ നിലവിൽ കാണുന്ന ആവേശം ഹ്രസ്വകാലത്തേക്ക് മാത്രമുള്ളതാകാൻ സാധ്യതയുണ്ടെന്ന് മാർക്കറ്റ് അനലി​സ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. പശ്ചിമ ബംഗാളിന്റെ ഉയർന്ന കടബാധ്യതയുംപ്രകടനപത്രികയിലെ സാമ്പത്തിക സഹായ വാഗ്ദാനങ്ങളും സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ എങ്ങനെ ബാധിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. കൂടാതെ, ആഗോള തലത്തിലെ ക്രൂഡ് ഓയിൽ വിലക്കയറ്റം, പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ, യു.എസ് — ഇറാൻ നയതന്ത്ര നീക്കങ്ങൾ എന്നിവയാകും വരും ദിവസങ്ങളിൽ ഇന്ത്യൻ വിപണിയുടെ ഗതി നിർണ്ണയിക്കാൻ പോകുന്നത്. അതുകൊണ്ട് തന്നെ, എടുത്തുചാടിയുള്ള ഹ്രസ്വകാല നീക്കങ്ങൾഒഴിവാക്കിക്കൊണ്ട് ദീർഘകാല നിക്ഷേപത്തിന് പ്രാധാന്യം നൽകുന്നതാകും ഉചിതമെന്നാണ് മാ‌ർക്കറ്റ് അനലി​സ്റ്റുകൾ സൂചിപ്പിച്ചത്.

വിവരങ്ങൾ സമാഹരിച്ചത് dhanamonline  ൽ നിന്നും 
Article credits goes to dhanamonline 

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form