Popular Post

Fino Payments Bank Ltd. – ദീർഘകാല നിക്ഷേപത്തിന് അനുയോജ്യമായ കമ്പനിയാണോ? സമഗ്ര വിശകലനം
Stock Market

Fino Payments Bank Ltd. – ദീർഘകാല നിക്ഷേപത്തിന് അനുയോജ്യമായ കമ്പനിയാണോ? സമഗ്ര വിശകലനം

അടുത്തയാഴ്ച ഇന്ത്യൻ വിപണിയിൽ മുന്നേറ്റം തുടരുമോ?
Stock Market

അടുത്തയാഴ്ച ഇന്ത്യൻ വിപണിയിൽ മുന്നേറ്റം തുടരുമോ?

സാധാരണക്കാരന്റെ സമ്പത്ത് സൃഷ്ടിക്കുന്ന യന്ത്രം
Mutual Funds

സാധാരണക്കാരന്റെ സമ്പത്ത് സൃഷ്ടിക്കുന്ന യന്ത്രം

കൊളംബോ കപ്പല്‍ശാലയുടെ നിയന്ത്രണം മാസഗോണ്‍ ഡോക്ക് സ്വന്തമാക്കി

കൊളംബോ കപ്പല്‍ശാലയുടെ നിയന്ത്രണം മാസഗോണ്‍ ഡോക്ക് സ്വന്തമാക്കി

ശ്രീലങ്കയിലെ തുറമുഖവും കപ്പല്‍ശാലയും \'പിടിച്ചെടുത്ത്\' ഇന്ത്യൻ‌ മഹാസമുദ്രത്തില്‍‌ മേല്‍ക്കൈ നേടാനും ഇന്ത്യയെ സമ്മർദത്തിലാക്കാനുമുള്ള ചൈനയുടെ നീക്കത്തിന് ഒന്നിച്ചുനിന്ന് തടയിട്ട് ഇന്ത്യയും ലങ്കയും.

ചൈനയെ മറികടന്ന് കൊളംബോയിലെ കപ്പല്‍ശാലയുടെ നിയന്ത്രണം ഇന്ത്യൻ പൊതുമേഖലാ സ്ഥാപനമായ മാസഗോണ്‍ ഡോക്ക് സ്വന്തമാക്കി. 250 കോടി രൂപയ്ക്ക് കൊളംബോ ഡോക് യാർഡ് പിഎല്‍സിയുടെ (സിഡിപിഎല്‍സി) 51% ഓഹരി പങ്കാളിത്തമാണ് മാസഗോണ്‍ നേടിയത്.

കപ്പല്‍ നിർമാണ മേഖലയില്‍ ഇന്ത്യയുടെ ആദ്യ രാജ്യാന്തര ഏറ്റെടുക്കലാണിത്. രാജ്യത്തിന് പുറത്തേക്ക് ഇന്ത്യയുടെ കപ്പല്‍ നിർമാണം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായുമാണ് നീക്കം. രാജ്യാന്തര കപ്പല്‍ ചാലിന് അടുത്തുള്ള കൊളംബോയുടെ തന്ത്രപരമായ സ്ഥാനവും ഇതിലൂടെ ഉപയോഗിക്കാൻ ഇന്ത്യയ്ക്ക് കഴിയും.

ജപ്പാനിലെ ഒനോമിച്ചി ഡോക്‍യാർഡിനായിരുന്നു സിഡിപിഎല്‍സിയുടെ നിയന്ത്രണം. ഇത് 2024 നവംബറില്‍ അവസാനിച്ചു. തുടർന്നാണ് ശ്രീലങ്ക സിഡിപിഎല്‍സി ഓഹരികള്‍ വില്‍പനയ്ക്ക് വച്ചത്. 40ഓളം കമ്പനികള്‍ ഏറ്റെടുക്കാൻ തയാറായി രംഗത്തുണ്ടായിരുന്നു. സിഡിപിഎല്‍സി ഡയറക്ടർ ബോർഡ് മാസഗോണ്‍ ഡോക്കിനെയാണ് തിരഞ്ഞെടുത്തത്.

സാമ്പത്തിക സ്ഥിതി, സാങ്കേതിക പരിജ്ഞാനം, മുൻകാല പരിചയം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചായിരുന്നു ഇത്.

കൊളംബോ തുറമുഖത്തിന് സമീപമുള്ള കപ്പല്‍ നിർമാണ കേന്ദ്രം 1974ലാണ് സ്ഥാപിക്കുന്നത്. ഏഷ്യ, പശ്ചിമേഷ്യ, ആഫ്രിക്ക, യൂറോപ് തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന രാജ്യാന്തര കപ്പല്‍പ്പാതയ്ക്ക് സമീപത്താണിത്. നിയന്ത്രണാധികാരം മാസഗോണിന് ലഭിച്ചതോടെ കപ്പല്‍ നിർമാണ മേഖലയില്‍ വലിയ നേട്ടമുണ്ടാക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷ.


Comment Form