കേരള ഓഹരിയുടെ പുതിയ ലക്ഷ്യവില
Kalyan Jewellers Share Price: വിപണികളുടെ തിരിച്ചുവരവില്‍ ശ്രദ്ധനേടി കേരള ജുവലറി സ്‌റ്റോക്ക് കല്യാണ്‍ ജുവലേഴ്‌സ്. എന്തുകൊണ്ട് ഇപ്പോള്‍ പരിഗണിക്കണം? വിദഗ്ധര്‍ പറയുന്നത് അറിയൂ. പുതിയ ലക്ഷ്യവില അറിയാം.
Kalyan Jewellers Stock Analysis: ഇന്ത്യന്‍ ഓഹരി വിപണികളില്‍ ഏറ്റവും തിളക്കമുള്ള ജുവലറി ഓഹരികളില്‍ ഒന്നാണ് കല്യാണ്‍ ജുവലേഴ്‌സ്. തുടര്‍ച്ചയായി മൂന്നു ദിവസം പോസിറ്റീവ് സൂചനകള്‍ നല്‍കിയ ഇന്ത്യന്‍ വിപണികളില്‍ കല്യാണ്‍ ഓഹരികള്‍ ഒരു മികച്ച ഹ്രസ്വകാല തെരഞ്ഞെടുപ്പായിരിക്കുമെന്ന് എല്‍കെപി സെക്യൂരിറ്റീസിലെ ടെക്നിക്കല്‍ അനലിസ്റ്റ് വത്സല്‍ ഭുവ വിശ്വസിക്കുന്നു. ഇതിന് ഭുവ കാണുന്ന കാരണങ്ങള്‍ യുക്തവും, ഘടനപരവുമായി തോന്നുന്നു.
എല്‍കെപി സെക്യൂരിറ്റീസ് പറയുന്നു
419 രൂപ റേഞ്ചില്‍ കല്യാണ്‍ ഓഹരികള്‍ വാങ്ങാനാണ് ഭുവ പറയുന്നത്. ഇടക്കാലത്ത് ഓഹരി 442 വരെ നീങ്ങുമെന്നാണ് പ്രവചനം. അതേസമയം സ്‌റ്റോപ്പ് ലോസ് നിര്‍ദേശം 403 രൂപയിലാണ്. ഇത് എന്‍ട്രി വിലയില്‍ നിന്ന് ഏകദേശം 3.8% ഡൗണ്‍സൈഡ് റിസ്‌കിനെ പരിമിതപ്പെടുത്തുന്നു. 442 രൂപ ലക്ഷ്യവില ഏകദേശം 5.5% നേട്ടത്തെ സൂചിപ്പിക്കുന്നു. അതായത് ഇവിടെ റിസ്‌ക് റിവാര്‍ഡ് അനുപാതം ഏകദേശം 1:1.5 ആണ്. ഇത് ഹ്രസ്വകാല സ്വിംഗ് ട്രേഡിന് സ്വീകാര്യമാണെന്ന് മിക്ക വ്യാപാരികളും വിശ്വസിക്കുന്നു.
എന്തുകൊണ്ട് കല്യാണ്‍ ഓഹരികള്‍?
ദൈനംദിന ചാര്‍ട്ടില്‍ ഓഹരി ഫാളിംഗ് ചാനല്‍ പാറ്റേണില്‍ നിന്നൊരു ബ്രേക്ക്ഔട്ട് സ്ഥിരീകരിച്ചു. ഇത് നീണ്ട ബലഹീനതയ്ക്ക് ശേഷം സാധ്യതയുള്ള ട്രെന്‍ഡ് റിവേഴ്സിനെ സൂചിപ്പിക്കുന്നു. ഓഹരി നിലവില്‍ 20 ദിന, 50 ദിന സിമ്പിള്‍ മൂവിംഗ് ആവറേജുകള്‍ക്ക് മുകളിലാണ്. ഇതും പോസിറ്റീവ് ആണ്. 442 എന്ന ലക്ഷ്യവില, 100 ദിന മൂവിംഗ് ആവറേജിനും, ഒരു പ്രധാന റെസിസ്റ്റന്‍സ് ട്രെന്‍ഡ്ലൈനിനും തുല്യമാണ്.
വിശ്വാസം അര്‍പ്പിച്ച് ബ്രോക്കറേജുകള്‍
എല്‍കെപി സെക്യൂരിറ്റീസ് മാത്രമല്ല കല്യാണ്‍ ജുവലേഴ്‌സില്‍ ബൈ നിര്‍ദേശിച്ചിട്ടുള്ളത്. എച്ച്ഡിഎഫ്‌സി സ്‌കൈ കല്യാണ്‍ ജുവലേഴ്‌സിന് 434 രൂപ ലക്ഷ്യവില നിര്‍ദേശിക്കുന്നു. സ്‌റ്റോപ്പ് ലോസ് 390 ആണ്. ഇത് ഓഹരിയുടെ ഹ്രസ്വകാല ഭാവിയെ സൂചിപ്പിക്കുന്നു.
ദീര്‍ഘകാല ഭാവി നോക്കുന്നവര്‍ക്കും കാര്യങ്ങള്‍ അനുകൂലമാണെന്ന് ഓഹരി വിശകലന വിദഗ്ധരായ ട്രെന്‍ഡ്‌ലൈന്‍ ഡാറ്റകള്‍ വ്യക്തമാക്കുന്നു. ട്രെന്‍ഡ്‌ലൈന്‍ പ്രകാരം 8 വിദഗ്ധര്‍ ഓഹരിയെ പിന്തുണയ്ക്കുന്നു. ഇവിടെ ശരാശരി ലക്ഷ്യവില 653.33 രൂപയാണ്. ഇതില്‍ ഉയര്‍ന്ന എസ്റ്റിമേറ്റ് 770 രൂപയും, ഏറ്റവും കുറഞ്ഞ എസ്റ്റിമേറ്റ് 500 രൂപയും ആണ്.
അടിസ്ഥാനം ശക്തം
ചാര്‍ട്ടുകള്‍ മാത്രമല്ല, മികച്ച അടിസ്ഥാനം കൂടി കല്യാണ്‍ ജുവലേഴ്‌സ് അവകാശപ്പെടുന്നു. 2025- 26 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ (2025 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍) കല്യാണിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഏകീകൃത വരുമാനം 10,343 കോടി രൂപയാണ്. ഇത് 42% വാര്‍ഷിക വര്‍ധന സൂചിപ്പിക്കുന്നു. അറ്റാദായം ഇതേ കാലയളവില്‍ 90.4% വര്‍ധിച്ച് 416.29 കോടിയായി. സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തെ അപേക്ഷിച്ച് മൂന്നാം പാദത്തില്‍ വരുമാനം 31.7% ഉം, അറ്റാദായം 59.8% ഉം വര്‍ധിച്ചു.
ചരിത്രം കഥ പറയുന്നു
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കമ്പനി 38.2% ലാഭ CAGR നല്‍കി. ലാഭകരമായി സ്‌കെയില്‍ ചെയ്യാനുള്ള കഴിവിനെ അടിവരയിടുന്നു ഇത്. മൂന്നാം പാദത്തില്‍ ഇപിഎസ് 4.03 രൂപ ആണ്. രണ്ടാം പാദത്തില്‍ ഇത് 2.52 രൂപ ആയിരുന്നു. ഭാവിയില്‍ ഏണിംഗ്‌സും, റെവന്യൂവും യഥാക്രമം 23.9% ഉം, 20.5% ഉം വര്‍ധിക്കുമെന്ന് വിശകലന വിദഗ്ധര്‍ പ്രവചിക്കുന്നു.
പോസിറ്റീവ് കാര്യങ്ങള്‍
കമ്പനിയുടെ വളര്‍ച്ചാ എന്‍ജിന് രണ്ട് പ്രധാന ഭാഗങ്ങളുണ്ട്. ടയര്‍-2, ടയര്‍-3 നഗരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഫിസിക്കല്‍ സ്റ്റോറുകളുടെ വിശാലമായ ശൃംഖലയാണ് പ്രധാനം. യുവ, നഗര ഉപഭോക്തൃ അടിത്തറയില്‍ മുന്‍തൂക്കം നല്‍കുന്ന ഡിജിറ്റല്‍ ജുവലറി പ്ലാറ്റ്ഫോമായ കാന്‍ഡെയര്‍ ആണ് രണ്ടാമത്തെ ശക്തികേന്ദ്രം.
നിലവില്‍ ഓഹരി വില 419- 420 റേഞ്ചിലാണ്. ഇത് ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലും, അതിന്റെ ദീര്‍ഘകാല വിശകലന വിദഗ്ധരുടെ സമവായ ലക്ഷ്യമായ 653 രൂപയിലും വളരെ താഴെയാണ്. ഹ്രസ്വ- ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഓഹരി മികച്ചൊരു ബെറ്റായി മാറാനുള്ള പ്രധാന കാരണവും ഈ വിടവ് തന്നെ.
വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും
Article credits goes to malayalam.economictimes.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.




Comment Form