Popular Post

Fino Payments Bank Ltd. – ദീർഘകാല നിക്ഷേപത്തിന് അനുയോജ്യമായ കമ്പനിയാണോ? സമഗ്ര വിശകലനം
Stock Market

Fino Payments Bank Ltd. – ദീർഘകാല നിക്ഷേപത്തിന് അനുയോജ്യമായ കമ്പനിയാണോ? സമഗ്ര വിശകലനം

അടുത്തയാഴ്ച ഇന്ത്യൻ വിപണിയിൽ മുന്നേറ്റം തുടരുമോ?
Stock Market

അടുത്തയാഴ്ച ഇന്ത്യൻ വിപണിയിൽ മുന്നേറ്റം തുടരുമോ?

സാധാരണക്കാരന്റെ സമ്പത്ത് സൃഷ്ടിക്കുന്ന യന്ത്രം
Mutual Funds

സാധാരണക്കാരന്റെ സമ്പത്ത് സൃഷ്ടിക്കുന്ന യന്ത്രം

ടാങ്കറുകൾ പിടിച്ചെടുക്കാൻ അമേരിക്ക?

ടാങ്കറുകൾ പിടിച്ചെടുക്കാൻ അമേരിക്ക?

യു.എസും ഇറാനും തമ്മിലുള്ള സംഘർഷ സാധ്യതകൾ വർധിക്കുന്നത് ക്രൂഡ് ഓയിൽ വില ഉയരാൻ കാരണമാകുന്നു. ഇന്ന് രാവിലെ WTI ക്രൂഡ് 65 ഡോളറും, ബ്രെന്റ് ക്രൂഡ് 70 ഡോളർ നിലവാരവും മറികടന്നു. ഏകദേശം 1% വർധനയാണിത്. ഇതിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തുന്ന കൂടിക്കാഴ്ച്ചയും ശ്രദ്ധ നേടുന്നുണ്ട്. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണത്തിന് പരിധി ഏർപ്പെടുത്തണമെന്ന് നെതന്യാഹു യു.എസിനോട് ആവശ്യപ്പെടുമെന്ന് റിപ്പോർട്ടുകളുണ്ട്.
യു.എസ് ക്രൂഡ് ഇൻവെന്ററികളിൽ വൻ വർധനയുണ്ടായെങ്കിലും ക്രൂഡ് ഓയിൽ വില ഉയരുന്ന സാഹചര്യമാണ് നിലവിലേത്. ഇറാനിയൻ ടാങ്കറുകൾ യു.എസ് പിടിച്ചെടുത്തെന്ന റിപ്പോർട്ടുകളും വില വർധിക്കാനുള്ള ഒരു ഘടകമായി മാറി. റിസ്ക് പ്രീമിയം സംബന്ധിച്ച ആശങ്കകൾ ഉയരുന്നതാണ് കാരണം.


ഈ വാരം യു.എസും ഇറാനും തമ്മിൽ ഒരു കരാറിൽ എത്തുമോ എന്നതാണ് ഇന്ധന വിപണി ഉറ്റു നോക്കുന്നത്. ഇങ്ങനെ സംഭവിക്കാൻ സാധ്യതയുണ്ടെന്നാണ് പൊതുവായ വിലയിരുത്തൽ. ഹമാസ്, ഹിസ്ബുല്ല ഗ്രൂപ്പുകൾക്ക് ഇറാൻ നൽകുന്ന പിന്തുണ നിർത്തണമെന്ന ആവശ്യം ഇസ്രായേൽ യു.എസിനോട് ഉന്നയിച്ചേക്കും

ഇറാനുമായുള്ള ചർച്ച പരാജയപ്പെടുന്ന പക്ഷം രണ്ടാമതൊരു വിമാന വാഹിനിക്കപ്പൽ കൂടി മേഖലയിലേക്ക് അയയ്ക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം സംഘർഷ സാഹചര്യങ്ങൾ ഈ വാരം ഇന്ധന വില വർധിക്കാൻ പ്രധാന കാരണങ്ങളായി മാറി. ഫെബ്രുവരി 6ന് അവസാനിച്ച വാരത്തിൽ യു.എസ് ക്രൂഡ് ഇൻവെന്ററികളിൽ 13.4 മില്യൺ ബാരലിന്റെ വർധനയാണുണ്ടായത്. ഇത് തൊട്ടു മുമ്പത്തെ വാരത്തെ 11.1 മില്യൺ ബാരലുകളേക്കാൾ ഉയർന്ന നിലയാണ്.



ഇറാനിയൻ ഓയിൽ വഹിക്കുന്ന യു.എസ് വിലക്ക് നേരിടാത്ത ടാങ്കറുകൾ പോലും പിടിച്ചെടുക്കുന്നത് യു.എസ് പരിഗണിക്കുന്നതായ റിപ്പോർട്ടുകളും ഇതിനിടയിൽ ഇന്ധന വിലയ്ക്ക് ചൂട് പകർന്നു. ഇത്തരത്തിൽ റിസ്ക് ഉയരുന്നത് വിപണിയിൽ പ്രൈസ് ചെയ്യപ്പെടുന്നതാണ് ക്രൂഡ് വില വർധിക്കാൻ പ്രധാന കാരണമായി മാറുന്നത്.


അതേ സമയം, യു.എസും ഇറാനും തമ്മിൽ സമാധാനപരമായി ഒരു ഉടമ്പടി ഉണ്ടാകുന്ന പക്ഷം ക്രൂഡ് ഓയിൽ വില താഴാനുള്ള സാധ്യതകളും നില നിൽക്കുന്നു. ഒപെക് പ്ലസ് രാജ്യങ്ങളിൽ നിന്നടക്കം ആവശ്യത്തിന് സപ്ലൈ ഉണ്ടാകുന്നത് വില സമ്മർദ്ദത്തിന് തടയിടുന്ന ഘടകവുമാണ്.

വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും 
Article credits goes to malayalam.economictimes.com

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form