Popular Post

ബാങ്ക്, ധനകാര്യ, ഓട്ടോ ഓഹരികൾ മുന്നേറ്റത്തിൽ
Stock Market

ബാങ്ക്, ധനകാര്യ, ഓട്ടോ ഓഹരികൾ മുന്നേറ്റത്തിൽ

നിഫ്റ്റി റിപ്പോർട്ട് സൂചിപ്പിക്കുന്നത് എന്ത്?
Stock Market

നിഫ്റ്റി റിപ്പോർട്ട് സൂചിപ്പിക്കുന്നത് എന്ത്?

ഇറാന്‍ സമാധാന പ്രതീക്ഷയില്‍ നിക്ഷേപകര്‍
Stock Market

ഇറാന്‍ സമാധാന പ്രതീക്ഷയില്‍ നിക്ഷേപകര്‍

ലക്ഷ്യവില ഉയർത്തി അനലിസ്റ്റുകൾ

ലക്ഷ്യവില ഉയർത്തി അനലിസ്റ്റുകൾ

ഏവിയേഷൻ മേഖലയിൽ മുൻ നിരയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ഇന്റർഗ്ലോബ് ഏവിയേഷൻ. ഓഹരിയിൽ വീണ്ടുമൊരു ബുള്ളിഷ് മൊമെന്റം കാണുകയാണ് അനലിസ്റ്റുകൾ.

എയർലൈൻ ഇൻഡസ്ട്രിയിൽ മുൻ നിരയിൽ നിൽക്കുന്ന കമ്പനിയാണ് ഇന്റർഗ്ലോബ് ഏവിയേഷൻ . കമ്പനിയുടെ ഓഹരിയിൽ ഉയർന്ന ലെവലിൽ പ്രോഫിറ്റ് ബുക്കിംഗ് കണ്ടിരുന്നു. എന്നാൽ വിദഗ്ധർ ഓഹരി യിൽ കൂടുതൽ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. ഹ്രസ്വ കാല നിക്ഷേപകർക്ക് ഓഹരിയിൽ അവസരമുണ്ടെന്നും അടുത്ത 3-4 ആഴ്ച കാലയളവിലേക്ക് ഓഹരിയിൽ പൊസിഷൻ എടുക്കാമെന്നും വിദഗ്ധർ നിർദേശിക്കുന്നു. ഓഹരിക്ക് 6200 രൂപ വരെ ഉയരാനുള്ള ശേഷിയുണ്ട് എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഈ വർഷം ഓഗസ്റ്റിലാണ് ഓഹരി 6225 രൂപ വരെ ഉയർന്നത്. എന്നാൽ പിന്നീട് ആ മൊമെന്റം നിലനിർത്താൻ ഓഹരിക്ക് കഴിഞ്ഞില്ല. നവംബറിൽ ആദ്യ സെഷനുകളിൽ ഓഹരി 5500 എന്ന ലെവൽ വരെ എത്തി. പിന്നീട് റീബൗണ്ട് ചെയ്തു. വെള്ളിയാഴ്ച ഓഹരി 5908 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെപ്റ്റംബർമാസത്തിലും നിർണായക പിന്തുണയായി 5500 എന്ന ലെവൽ പ്രവർത്തിച്ചിരുന്നു.എന്നാൽ പിന്നീടുള്ള ബൗൺസ് ബാക്ക് ഓഹരിയിൽ തിരിച്ചു കയറുന്നതിനുള്ള പ്രവണതയാണ് നൽകുന്നത്. ഡെയിലി ചാർട്ടിൽ രൂപപ്പെട്ട ഫാളിംഗ് ട്രെൻഡ്‌ലൈനിൽ നിന്നും ബ്രേക്ക്ഔട്ട് ചെയ്യാൻ ഈ മൊമെന്റം പിന്തുണ നൽകിയിട്ടുണ്ട്.



ഓഹരിയുടെ പ്രൈസ് ആക്ഷൻ പരിശോധിച്ചാൽ ഓഹരി അതിന്റെ മൂവിങ് ആവറേജുകൾക്ക് മുകളിലാണ് വ്യാപാരം ചെയുന്നത്. ഓഹരി അതിന്റെ 5,10, 30, 50,100, 200 ഡേ മൂവിങ് ആവറേജിന്‌ മുകളിലാണ് വ്യാപാരം ചെയ്യുന്നത്.
റിലേറ്റീവ് സ്ട്രെങ്ത്ത് ഇൻഡക്സ് 59.5 എന്ന ലെവെലിലാണ് തുടരുന്നത്. ആർ എസ് ഐ 70 നു മുകളിൽ തുടരുന്നത് ഓവർബോട്ട് സോണിനെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ ഇവിടെ ആ ലെവെലിലേക്ക് ഓഹരി എത്തിയിട്ടില്ല എന്ന് കാണാം. എം എ സി ഡി അതിന്റെ സെന്റർ, സിഗ്നൽ ലൈനിന് മുകളിലാണ് തുടരുന്നത്. ഇതും ബുള്ളിഷ് ട്രെൻഡിന്റെ സൂചനയാണ് നൽകുന്നത്.


മോത്തിലാൽ ഓസ്വാളിന്റെ ഇക്വിറ്റി ടെക്നിക്കൽ റീസേർച്ച് അനലിസ്റ്റ് രുചിത് ജെയിൻ പറയുന്നത് കഴിഞ്ഞ മൂന്ന് മാസമായി ഓഹരി കണ്സോളിഡേഷൻ ഫെയ്‌സിലൂടെയാണ് കടന്നു പോയിരുന്നത്. നിലവിൽ ഓഹരി 5500 രൂപ നിരക്കിൽ സപ്പോർട്ട് ഫോം ചെയ്തതായി കാണാം. ഇത് പോസിറ്റീവ് ട്രെൻഡിനെയാണ് സൂചിപ്പിക്കുന്നത്.


ക്രൂഡ് ഓയിൽ വിലയിൽ ഇപ്പോഴുണ്ടായ ഇടിവും ഓഹരിയുടെ മുന്നോട്ടേക്കുള്ള മൊമെന്റത്തെ കൂടുതൽ ഉത്തേജിപ്പിക്കും. അതിനാൽ സ്വിങ് ട്രേയ്ഡ് ചെയ്യാൻ താല്പര്യമുള്ള നിക്ഷേപകർക്ക് ഇൻഡിഗോ ഓഹരിയിൽ 5900 രൂപയ്ക്ക് മുകളിൽ പൊസിഷൻ എടുക്കാവുന്നതാണ്. സ്റ്റോപ്പ് ലോസ് വെക്കേണ്ടത് 5720 രൂപയ്ക് താഴെയാണ്. ടാർഗെറ്റ് 6200 രൂപയിലാണ്. ഈ മാസം ആരംഭിച്ചതിനു ശേഷം 6 ശതമാനത്തോളം മുന്നേറ്റമാണ് ഓഹരിയിൽ പ്രകടമായത്.


വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും 
Article credits goes to malayalam.economictimes.com

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form