Popular Post

Fino Payments Bank Ltd. – ദീർഘകാല നിക്ഷേപത്തിന് അനുയോജ്യമായ കമ്പനിയാണോ? സമഗ്ര വിശകലനം
Stock Market

Fino Payments Bank Ltd. – ദീർഘകാല നിക്ഷേപത്തിന് അനുയോജ്യമായ കമ്പനിയാണോ? സമഗ്ര വിശകലനം

അടുത്തയാഴ്ച ഇന്ത്യൻ വിപണിയിൽ മുന്നേറ്റം തുടരുമോ?
Stock Market

അടുത്തയാഴ്ച ഇന്ത്യൻ വിപണിയിൽ മുന്നേറ്റം തുടരുമോ?

സാധാരണക്കാരന്റെ സമ്പത്ത് സൃഷ്ടിക്കുന്ന യന്ത്രം
Mutual Funds

സാധാരണക്കാരന്റെ സമ്പത്ത് സൃഷ്ടിക്കുന്ന യന്ത്രം

എപ്പോഴാണ് മ്യൂച്ചൽ ഫണ്ട് ഒഴിവാക്കേണ്ടത്

എപ്പോഴാണ് മ്യൂച്ചൽ ഫണ്ട് ഒഴിവാക്കേണ്ടത്

മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം നടത്തുന്നത് പുതുമയുള്ള കാര്യമല്ല. എന്നാൽ ഈ ഫണ്ട് എപ്പോൾ ഒഴിവാക്കണം എന്നതിനെ കുറിച്ച് നമുക്ക് ധാരണയില്ല. പലർക്കും ഫണ്ട് വാങ്ങാൻ മാത്രമാണ് അറിയുന്നത്.വിപണിയിൽ ചാഞ്ചാട്ടം കാണുമ്പൊൾ ആശങ്കയോടെ ഒഴിവാക്കാൻ ശ്രമിക്കും. എന്നാൽ എപ്പോഴാണ് കൃത്യമായി ഫണ്ട് ഒഴിവാക്കേണ്ടത് എന്നതിനെ കുറിച്ച് അനലിസ്റ്റുകൾ നിർദേശിക്കുന്നു.

മ്യൂച്ചൽ ഫണ്ടിലുള്ള നിക്ഷേപത്തെ കുറിച്ച് ധാരാളം കേൾക്കാറുണ്ട്. ഏതൊക്കെ ഫണ്ടുകൾ തിരഞ്ഞെടുക്കണം, എങ്ങനെ ഫണ്ടിൽ നിക്ഷേപം നടത്തണം മുതലായ കാര്യങ്ങൾ നമ്മൾ മനസിലാക്കാറുണ്ട്. എന്നാൽ എപ്പോഴാണ് ഒരു ഫണ്ടിൽ നിന്നും എക്സിറ്റ് ആവേണ്ടത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇക്കാര്യം അറിയേണ്ടതുണ്ട്. മ്യൂച്ചൽ ഫണ്ട് വിദഗ്ധൻ വിശ്വജിത്ത് പരാശർ ഇതിനെ കുറിച്ച് വ്യക്തമാക്കുന്നു.


കാലാവധി തീരുന്ന ദിവസത്തിനായി കാത്തിരിക്കേണ്ട!

മ്യൂച്ചൽ ഫണ്ടിൽ ഒരു പ്രത്യേക ലക്ഷ്യത്തിനായാണ് സാധാരണ നിക്ഷേപം നടത്താറുള്ളത്. ഉദാഹരണത്തിന് മൂന്ന് വർഷ കാലയളവിലേക്കുള്ള നിക്ഷേപമാണ് നടത്തുന്നത് എങ്കിൽ അതിനു 6 മാസം മുൻപ് തന്നെ ഫണ്ടിൽ നിന്നും എക്സിറ്റ് ആകുന്നതാണ് കൂടുതൽ ഉചിതം. അതും ഘട്ടം ഘട്ടമായി ഒഴിവാക്കുന്നതാണ് കൂടുതൽ ഉചിതം. ഏത് ദിവസത്തേക്ക് ലക്ഷ്യമിട്ടാണോ ഫണ്ട് ഇടുന്നത് അത് വരെ കത്ത് നിൽക്കാതെ അതിനു മുൻപ് തന്നെ ഫണ്ട് ഒഴിവാക്കിയെന്ന് ഉറപ്പു വരുത്തണം. ഭാവി പ്രവചനാതീതമായത് കൊണ്ട് വിപണിയിൽ ഉണ്ടായേക്കാവുന്ന ചാഞ്ചാട്ടം വർഷങ്ങളോളം നേടിയെടുത്ത ലാഭത്തിൽ പ്രതിഫലിക്കും. ഇത് ഒഴിവാക്കാനാണ് ഈ നടപടി.


തുക എങ്ങനെ വൈവിധ്യവത്കരിച്ചു എന്നത് ശ്രദ്ധിക്കാം.

മ്യൂച്ചൽ ഫണ്ടിൽ മാത്രം നിക്ഷേപം ഒതുക്കാതെ ഇക്വിറ്റി, ഗോൾഡ് ,ഡെബ്റ്റ് തുടങ്ങി എല്ലാവിധ മ്യൂച്ചൽ ഫണ്ട് നിക്ഷേപ മാർഗങ്ങളിലും റിസ്ക് അനുസരിച്ച് നിക്ഷേപം നടത്തുന്നതാണ് കൂടുതൽ ഉചിതം. ഉദാഹരണത്തിന് 50 വയസിനു മുകളിൽ ഉള്ള ഒരു വ്യക്തിക്ക് 10 ലക്ഷം രൂപ കൈവശമുണ്ടെങ്കിൽ 50 ശതമാനം ഇക്വിറ്റിയിലും 40 ശതമാനം ഡെബ്റ്റ് ഫണ്ടുകളിലും, 10 ശതമാനം ഗോൾഡ് മ്യൂച്ചൽ ഫണ്ട്, ഇ ടി എഫ് എന്നിവയിലും നിക്ഷേപം നടത്താവുന്നതാണ്.


വിപണിയുടെ ചാഞ്ചാട്ടം തീരുമാനത്തെ സ്വാധിനിക്കരുത്

വിപണിയിലുണ്ടാകുന്ന ഏറ്റകുറച്ചിലുകൾ നിക്ഷേപകരെ ആശങ്കപ്പെടുത്താറുണ്ട്. എന്നാൽ ഇത്തരം താത്കാലിക ചാഞ്ചാട്ടത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കരുത് എന്ന് വിശ്വജിത്ത് അഭിപ്രായപ്പെടുന്നു.
പരിഭ്രമിക്കേണ്ട,എങ്കിലും കരുതൽ വേണം
എപ്പോഴും നമ്മൾ നിക്ഷേപം നടത്തിയ ഫണ്ടുകൾ കൃത്യ ഇടവേളകളിൽ പരിശോധിക്കേണ്ടതാണ്. വർഷത്തിൽ നമ്മുടെ പോർട്ടഫോളിയോ റീ ബാലൻസ് ചെയുന്നത് ഉത്തമമാണ്.
എസ് ഐ പിയ്ക്കും, മൊത്ത നിക്ഷേപത്തിനും രണ്ട് മാർഗങ്ങൾ പ്രയോഗിക്കാം
എസ് ഐ പിയാണ് ഒരു ഫണ്ടിൽ ചെയുന്നത് എങ്കിൽ എക്സിറ്റ് ലോഡ് ഒഴുവാക്കുന്നതിനായി ഒരു വർഷം പൂർണമാകുന്നത് വരെ കാത്തിരിക്കാവുന്നതാണ്. ഹ്രസ്വ കാല നേട്ടത്തിനായി ഉടനടി ഫണ്ട് ഒഴിവാക്കാതിരിക്കാൻ ശ്രദ്ധിക്കുക. എസ് ഐ പിയിൽ പ്രത്യേകിച്ചും കോമ്പൗണ്ടിങ് നേട്ടം പ്രതീക്ഷിക്കാവുന്നതാണ്.

വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും 
Article credits goes to malayalam.economictimes.com

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form