വളർച്ചയിൽ ആശങ്ക, വിപണി ചാഞ്ചാടുന്നു; ഓട്ടോ, ഐ.ടി, മീഡിയ ഒഴികെ എല്ലാ മേഖലകളും നഷ്ടത്തില്‍, കൊച്ചിൻ ഷിപ്പ്‌യാർഡ് മുന്നേറ്റത്തില്‍
 (1000 x 667 px).jpg)
വിദേശ സൂചനകൾ അനുകൂലമായിട്ടും ഇന്ത്യൻ വിപണി ആവേശം കാണുന്നില്ല. സാമ്പത്തിക വളർച്ച സംബന്ധിച്ച ആശങ്കകളാണ് കാരണം.
6.5 ശതമാനം ജിഡിപി വളർച്ച ഉണ്ടായ 2024-25 ൽ നിഫ്റ്റി 50 സൂചികയുടെ പ്രതിഓഹരി വരുമാനം (ഇപിഎസ്) ഒരു ശതമാനമേ വർധിച്ചുള്ളൂ. 2025-26 ൽ വളർച്ച പ്രതീക്ഷ 6.5 ശതമാനത്തിൽ താഴെ മാത്രമാണ്. പല ഏജൻസികളും 6.2 അല്ലെങ്കിൽ 6.3 ശതമാനം വളർച്ചയാണു പ്രവചിക്കുന്നത്. കമ്പനികളുടെ ലാഭവളർച്ച നാമമാത്രം ആയിരിക്കുമെന്നും ഓഹരിവിലയിലെ കയറ്റവും തുച്ഛമാകും എന്നും പലരും വിലയിരുത്തുന്നു ഇതിനു പുറമെ യുഎസ് തീരുവയുദ്ധം നിൽക്കുന്നു. ഈ ആശങ്ക ഇന്നു വിപണിയിൽ സൂചികകളെ കയറ്റത്തിൽ നിന്നു തടഞ്ഞു.
Open A Free Mutual Fund Account Online
ഉയർന്നു വ്യാപാരം തുടങ്ങിയ സൂചികകൾ കുറേക്കൂടി ഉയർന്ന ശേഷം നാമമാത്ര ഉയർച്ചയിലേക്കും പിന്നീടു നഷ്ടത്തിലേക്കും മാറി. തുടർന്നു ചാഞ്ചാട്ടമായി.
ഓട്ടോ, ഐടി, മീഡിയ എന്നിവ ഒഴികെ എല്ലാ മേഖലകളും രാവിലെ നഷ്ടത്തിലാണ്. റിയൽറ്റി ആണ് ഏറ്റവും കൂടുതൽ താഴ്ന്നത്.
ഇൻഡിജീനിൽ നിന്നു പ്രൈവറ്റ് ഇക്വിറ്റി കാർലൈൽ ഗ്രൂപ്പ് പിന്മാറുകയാണ്. അവർ 10.2 ശതമാനം ഓഹരി ഒന്നിന് 594 രൂപയ്ക്കു വിറ്റു. ഇൻഡിജീൻ അഞ്ചു ശതമാനം താഴ്ന്നു.
യെസ് ബാങ്കിലെ 2.8 ശതമാനം ഓഹരി കാർലൈൽ വിറ്റു.
എബി ഫാഷനിലെ 20 ലക്ഷം ഓഹരി ഒന്നിന് 81 രൂപ വച്ച് ഒരു പ്രൈവറ്റ് ഇക്വിറ്റി ഗ്രൂപ്പ് ബൾക്ക് ഇടപാടിൽ വിറ്റു. ഓഹരി പത്തു ശതമാനം ഇടിഞ്ഞു
ഹ്യുണ്ടായിയും കിയയും വിറ്റ ഒല ഇലക്ട്രിക് ഓഹരികൾ സിറ്റി വാങ്ങി. ഒല ഓഹരി ആദ്യം രണ്ടു ശതമാനം ഉയർന്നു. പിന്നീടു നഷ്ടത്തിലായി.
കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരി രാവിലെ ആറര ശതമാനം ഉയർന്നു. ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് പത്തും മസഗാേൺ ഡോക്ക് മൂന്നും ശതമാനം കയറി. ഭാരത് ഡൈനാമിക്സ് നാലും ഭാരത് എർത്ത് മൂവേഴ്സ് 3.5 ഉം ശതമാനം നേട്ടത്തിലായി.
മ്യൂച്വൽ ഫണ്ട് ഫ്രീ ആയി മലയാളത്തിൽ പഠിക്കാം.
രൂപ ഇന്നു വീണ്ടും താഴ്ന്നു. ഡോളർ 15 പൈസ കയറി 85.74 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ 85.89 ലേക്കു കയറി.
സ്വർണം ലോകവിപണിയിൽ ഓൺസിന് 3362 ഡോളറിലാണ്. കേരളത്തിൽ ആഭരണ സ്വർണം പവന് 80 രൂപ കൂടി 72 ,720 രൂപയിൽ എത്തി.
ക്രൂഡ് ഓയിൽ വില ഉയർന്നിട്ടു പിൻവാങ്ങി. ബ്രെൻ്റ് ഇനം ബാരലിന് 65.42 ഡോളർ ആയി കുറഞ്ഞു.
വിവരങ്ങൾ സമാഹരിച്ചത് dhanamonline.com ൽ നിന്നും
Article credits goes to dhanamonline.com
Disclaimer അറിയിപ്പ് : അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.
Comment Form