Popular Post

ലാഭക്കുതിപ്പ് 61%, ലാഭവിഹിതം പ്രഖ്യാപിച്ചു
Stock Market

ലാഭക്കുതിപ്പ് 61%, ലാഭവിഹിതം പ്രഖ്യാപിച്ചു

-
Stock Market

-

എസ്ഐപിയാണോ ഒറ്റത്തവണ നിക്ഷേപമാണോ മികച്ചത്?
Stock Market

എസ്ഐപിയാണോ ഒറ്റത്തവണ നിക്ഷേപമാണോ മികച്ചത്?

എന്താണ് മ്യൂച്വൽ ഫണ്ടുകൾ ?

എന്താണ് മ്യൂച്വൽ ഫണ്ടുകൾ ?

ലളിതമായി പറഞ്ഞാൽ സ്റ്റോക്കുകൾ ബോണ്ടുകൾ മറ്റു ആസ്തികൾ എന്നിവ പോലുള്ള വിവിധ സെക്യൂരിറ്റികൾ വാങ്ങുന്നതിന് ഒന്നിലധികം നിക്ഷേപകരിൽ നിന്ന് പണം ശേഖരിക്കുന്ന പ്രൊഫഷണൽ ആയി മാനേജ് ചെയ്യുന്ന നിക്ഷേപ ഫണ്ടിനെ ആണ് മ്യൂച്വൽ ഫണ്ട് എന്ന് പറയുന്നത്.


 അതായത് നമ്മുടെ കയ്യിൽ 100 രൂപ ആണ് ഉള്ളതെന്ന് കരുതുക, ഈ രൂപ വെച്ച് വിവിധകമ്പനികളുടെ ഓഹരികളും ബോണ്ടുകളും ഒക്കെ ഒരുമിച്ചു വാങ്ങിക്കാൻ വേണ്ടി ചിലപ്പോൾ നമ്മുടെ കയ്യിലുള്ള പണം തികഞ്ഞെന്ന് വരില്ല, ഇനി നമ്മുടെ കയ്യിലുള്ള പണം കൊണ്ട് വാങ്ങാൻ നോക്കിയാലും ഏതെങ്കിലും ഒന്നോ രണ്ടോ കമ്പനികളുടെ ഓഹരികൾ മാത്രമേ ചിലപ്പോ നമ്മുക് വാങ്ങിക്കാൻ സാധിക്കുള്ളു.എന്നാൽ നിരവധി ആളുകൾ ചേർന്ന് ഒരു വലിയ തുക ഒരാളെ ഏല്പിച്ചുകഴിഞ്ഞാൽ അയാൾ അയാൾക് ലഭിച്ച വലിയൊരു തുക കൊണ്ട് നിരവധി കമ്പനികളുടെ ഓഹരികളും ബോണ്ടുകളും എല്ലാം തന്നെ അയാൾ വാങ്ങിയ ശേഷം അവയെ തുല്യമായി ഭാഗിച്ചു ഓരോരുത്തർക്കും കൊടുക്കാൻ സാധിക്കുന്നു. ഈ പണം വാങ്ങിച്ചു ഓഹരികൾ വീതിച്ചു കൊടുത്ത ആളെ ഫണ്ട് മാനേജർ എന്ന് വിളിക്കുന്നു. ഈ ഓഹരികൾ വാങ്ങാൻ ഫണ്ട് മാനേജർക്ക് നമ്മൾ കൊടുത്ത തുകയെ NAV (Net Asset Value) എന്ന് പറയുന്നു.

ഇത്തരത്തിൽ ചെയ്യുന്നത് കൊണ്ട് എല്ലാ കമ്പനികളിലും നിക്ഷേപം നടത്തിയത് പോലെ ഉള്ള ഗുണം ലഭിക്കുകയും ചെയ്യുന്നു അതുപോലെ കമ്പനികളുടെ ലാഭവും നഷ്ടവും അനുസരിച്ചു നമ്മുക്ക് ഗുണം ലഭിക്കുകയും ചെയ്യുന്നു.
യഥാർത്ഥത്തിൽ ഒരു കമ്പനിയുടെ ഓഹരി മാത്രം വാങ്ങുകയാണെങ്കിൽ ആ ഓഹരിയിൽ ലാഭം ഉണ്ടെങ്കിൽ മാത്രം ആയിരിക്കും കൂടുതൽ നേട്ടം ഉണ്ടാകുന്നത്, എന്നാൽ പല കമ്പനികളുടെ ചെറിയ അളവിൽ ഷെയറുകൾ കൈവശം ഉണ്ടെങ്കിൽ ഏതെങ്കിലും രണ്ടോ മൂന്നോ കമ്പനികൾ നഷ്ടം നേരിട്ടാലും മറ്റുള്ള കമ്പനികളുടെ നേട്ടത്തിനനുസരിച് നമ്മുടെ പണത്തിനു നേട്ടം ഉണ്ടാക്കൻ സാധിക്കുന്നതാണ്. ഇതാണ് മ്യൂച്വൽ ഫണ്ടുകളുടെ പ്രവർത്തനം എന്നത്.

അതുപോലെ തന്നെ വിവിധ തരത്തിൽ ഉള്ള മ്യൂച്വൽ ഫണ്ടുകളും വ്യത്യസ്‍ത രീതിയിൽ പ്രവർത്തിക്കുന്നതുമായ മ്യൂച്വൽ ഫണ്ടുകളും ഇപ്പോൾ നിലവിൽ ഉണ്ട്, അവ ഓരോന്നും വ്യത്യസ്ത നിക്ഷേപ ലക്ഷ്യങ്ങളും റിസ്ക് കുറക്കുവാനുള്ള ലെവലുകളും നൽകുന്നുണ്ട്.

പ്രധാനപെട്ട 4 മ്യൂച്വൽ ഫണ്ട് തരങ്ങൾ

1 ഇക്വിറ്റി ഫണ്ടുകൾ 
പ്രാഥമികമായി കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുകയും ദീർഘ കാല വളർച്ച സാദ്ധ്യതകൾ തേടുന്ന നിക്ഷേപകർക്ക് അനുയോജ്യമായ ഒന്നാണ്.

2 ഡെബ്റ്റ് ഫണ്ടുകൾ 
ഗവണ്മെന്റ് ബോണ്ടുകൾ കോർപ്പറേറ്റ് ബോണ്ടുകൾ മറ്റു ഡെബ്റ്റ് ഇൻസ്ട്രമെന്റുകൾ തുടങ്ങിയ സ്ഥിര വരുമാന സെക്യൂരിറ്റികളിൽ നിക്ഷേപം നടത്തുന്നു. ഇവ ഇക്വിറ്റി ഫണ്ടുകളേക്കാൾ അപകടം കുറഞ്ഞവയായി കാണപ്പെടുന്നു. കൂടാതെ സ്ഥിര വരുമാനം തേടുന്ന നിക്ഷേപകർക്കും ഇത്തരത്തിലുള്ള ഫണ്ടുകൾ അനുയോജ്യമാണ്.

3 ഹൈബ്രിഡ്‌ ഫണ്ടുകൾ 
വളർച്ചയും വരുമാന സാധ്യതയും വാഗ്ദാനം ചെയ്യുന്ന സ്റ്റോക്കുകളുടെയും ബോണ്ടുകളുടെയും ഒക്കെ മിശ്രിതമായിട്ടുള്ളതാണ്. അതായത് വിവിധ കമ്പനികളിൽ തുല്യമായി നിക്ഷേപിക്കുന്നവയാണ്.

4 ഇൻഡക്സ് ഫണ്ടുകൾ 
ഈ ഫണ്ടുകളെ സംബന്ധിച്ചു ഏതെങ്കിലും ഒരു ഇൻഡക്സ് അതായത് ഏതെങ്കിലും സ്റ്റോക്ക് മാർക്കറ്റിലുള്ള ഏതെങ്കിലും നിഫ്റ്റി അതുപോലെ ബാങ്ക് നിഫ്റ്റി പോലുള്ള ഏതെങ്കിലും ഒരു സൂചികയേ ട്രാക്ക് ചെയ്യുകയും അതിന്റെ റിട്ടേൺ എങ്ങനെ ആണോ വരുന്നത് അതിന്റെ ഉയർച്ച താഴ്ചകൾ അനുസരിച്ചു ആയിരിക്കും നമ്മുടെ മ്യൂച്വൽ ഫണ്ടും പ്രവർത്തിക്കുന്നത്. ഇത്  കുറച്ച റിസ്ക് കുറഞ്ഞ നിക്ഷേപം ആണ് .

മ്യൂച്വൽ ഫണ്ടുകളുടെ പ്രയോജനം.

മ്യൂച്വൽ ഫണ്ടുകളിൽ ഇൻവെസ്റ്റ് ചെയ്യുന്നതുകൊണ്ടുള്ള ഗുണം എന്നത് , പ്രൊഫഷണൽ മാനേജ്‌മന്റ് നിക്ഷേപകർക്ക് വേണ്ടി നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിനു ആവശ്യമായിട്ടുള്ള അറിവും വൈവിദ്യവും പരിചയസമ്പന്നരും ആയിട്ടുമുള്ള ഫണ്ട് മാനേജർ ആയിരിക്കും നമ്മുടെ പണത്തെ കൈകാര്യം ചെയ്യുന്നത് അതുകൊണ്ട് തന്നെ അവരുടെ ഒരു പ്രൊഫഷണലിസം നമ്മുക്ക് ലഭിക്കും.

വൈവിധ്യവത്കരണം 
ഒന്നിലധികം നിക്ഷേപകരിൽ നിന്നും പണം ശേഖരിക്കുന്നതിലൂടെ മ്യൂച്വൽ ഫണ്ടുകൾക്ക് വൈവിധ്യവത്കരണ ആനുകൂല്യം വാഗ്ദാനം ചെയ്യുന്നു, അതായത് വിപണിയിൽ മാന്ദ്യം ഉണ്ടായാൽ നഷ്ടത്തിന്റെ സാധ്യത കുറക്കാൻ സാധിക്കുന്നു. വ്യത്യസ്ത കമ്പനികളിൽ നിക്ഷേപം നടത്തുന്നത് കൊണ്ട് ചില കമ്പനികൾ സ്റ്റോക്ക് മാർക്കറ്റ് ഇടിയുന്ന സമയത്തു വില കൂടാൻ സാധ്യത ഉണ്ട്, അതിലും നമ്മുടെ നിക്ഷേപം ഉള്ളതുകൊണ്ട് നമുക്കൊരു സമധുരിതമായിട്ടുള്ള റിട്ടേൺ ആയിരിക്കും ലഭിക്കുന്നത്. 

പ്രവേശനക്ഷമത 
മ്യൂച്വൽ ഫണ്ടുകൾ ചെറുതോ വലുതോ ആയ നിക്ഷേപ തുകയാണെങ്കിലും എല്ലാത്തരം നിക്ഷേപങ്ങൾക്കും എളുപ്പത്തിൽ നമ്മുക്ക് അക്സസ്സ് ചെയ്യാൻ സാധിക്കുന്നു. ഇത് തുടക്കക്കാർക്ക് ഒരു ജനപ്രിയ നിക്ഷേപ രീതിയായി മാറിയിട്ടുണ്ട്.

ഫ്ലെക്സിബിലിറ്റി 
നിക്ഷേപകർക്ക് അവരുടെ നിക്ഷേപ ലക്ഷ്യങ്ങൾ അതായത് ഒരു വീട് വെക്കുക അല്ലെങ്കിൽ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ ഇത്തരത്തിൽ വിവിധ ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കാൻ സാധിക്കുന്നു. മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കണം എന്ന് ആഗ്രഹിക്കുകയാണെങ്കിൽ ഏത് സമയത്തും ഏത് മ്യൂച്വൽ ഫണ്ടിലും അംഗമാകാൻ സാധിക്കും, അതായത് നിക്ഷേപം തുടങ്ങാൻ സാധിക്കും.

അതുപോലെ തന്നെ നമ്മുക് എപ്പോൾ വേണമെങ്കിലും ആ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ച പണത്തെ തിരിച്ചെടുക്കാനും സാധിക്കുന്നു. പക്ഷെ ഇവിടെ ഉള്ള പ്രശനം എന്താണെന്നാൽ ചില മ്യൂച്വൽ ഫണ്ടുകളിൽ ലോക്കിംഗ് പീരീഡ് ഉണ്ടാവും അത് കഴിഞ്ഞു മാത്രമേ എടുക്കാൻ സാധിക്കൂ.എന്നാൽ ഒട്ടുമിക്ക ഫണ്ടുകളിലും അത്തരത്തിലുള്ള പ്രശനം ഇല്ല. പിന്നെ ഷെയർ മാർക്കറ്റിന്റെ വില താഴ്ന്നിരിക്കുന്ന സമയത്തു നമ്മുടെ മ്യൂച്വൽ ഫണ്ടിന്റേം വില കുറഞ്ഞിരിക്കുകയാണെങ്കിൽ ചിലപ്പോ നിക്ഷേപിച്ച പണം പോലും കിട്ടിയെന്ന് വരില്ല പക്ഷെ മാർക്കറ്റ് ഉയർന്നു നിക്കുന്ന സമയത്താണ് നിക്ഷേപം പിൻവലിക്കുന്നതെങ്കിൽ വിചാരിക്കുന്നതിലും അതികം റിട്ടേൺ ലഭിക്കുന്നതായിരിക്കും.

സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 
80752 61549 (Whatsapp Only)

നിക്ഷേപത്തിന് മുന്നേ മനസിലാക്കേണ്ട കാര്യങ്ങൾ.

1 നിക്ഷേപ ലക്ഷ്യം
എന്ത് കാര്യത്തിനാണ് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തുന്നത് എന്ന് മനസിലാക്കി വെക്കണം. അതിനനുസരിച്ചുള്ള സ്ഥിരതയാർന്ന ഉയർന്ന റിട്ടേൺ ലഭിക്കുന്ന മ്യൂച്വൽ ഫണ്ട് വേണം തിരഞ്ഞെടുക്കാൻ 

2 പെർഫോമൻസ് വിലയിരുത്തൽ 
ഫണ്ടുകൾ തിരഞ്ഞെടുക്കുമ്പോൾ ആ ഫണ്ടിന്റെ കഴിഞ്ഞ വർഷങ്ങളിലെ പെർഫോമൻസ് കൂടി വിലയിരുത്തണം. നിരവധി മൊബൈൽ ആപ്പുകളും വെബ്സൈറ്റുകളും ഒക്കെ വഴി ഫണ്ടിന്റെ കഴിഞ്ഞ കാല ഗ്രാഫുകൾ ഒക്കെ കണ്ട്‌ പ്രകടനം മനസിലാക്കാൻ സാധിക്കുന്നു.

3 ചിലവ് 
ഒരു മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കുമ്പോൾ അതിനു വരുന്ന ചിലവ് മനസിലാക്കി വെക്കണം. അതായത് അതിന്റെ മാനേജർക്ക് കൊടുക്കുന്ന ഫീസ് അതുപോലെ gst അതുപോലെ സ്റ്റാമ്പ് ഡ്യൂട്ടി, ഇങ്ങനെ കുറെ അതികം ചിലവുകൾ ഉണ്ടാകും. പിന്നെ ഒരുവർഷത്തിനുള്ളിൽ ഏതെങ്കിലും മ്യൂച്വൽ ഫണ്ടിൽ നിന്നും പണം പിൻവലിക്കുകയാണെങ്കിൽ എക്സിറ് ലോൺ അതായത് പുറത്തു കടക്കുന്നതിന്റെ ചിലവെന്ന രീതിയിൽ ചെറിയൊരു തുകയും കൊടുക്കേണ്ടതായിട്ട് ചില ഫണ്ടുകളിൽ വരുന്നുണ്ട്. 

4 . ഫണ്ട് മാനേജരുടെ മുൻ കാല പ്രകടനം
അതായത് നമ്മൾ പണം കൊടുക്കുന്ന ഫണ്ട് മാനേജരുടെ മുൻകാല പ്രകടനവും മനസിലാക്കി വെക്കണം. കുറെ നാളുകളായി അയാൾ ഫണ്ട് മാനേജ്‌മന്റ് എന്ന ഫീൽഡിൽ ഉണ്ടെങ്കിൽ അതുപോലെ എക്സ്പീരിയൻസ് ഉണ്ടങ്കിൽ വിശ്വസിച്ച പണം അയാളെ ഏല്പിക്കാൻ സാധിക്കുന്നു.

എങ്ങനെ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാം.

വളരെ എളുപ്പത്തിൽ നിക്ഷേപം തുടങ്ങാൻ സാധിക്കും. ഏതെങ്കിലും ഒരു മ്യൂച്വൽ ഫണ്ടിലാണ് നിക്ഷേപം നടത്തേണ്ടത് എങ്കിൽ. ആ ഫണ്ട് ഏതാണെന്ന് ഇന്റർനെറ്റ് വഴിയോ മറ്റാരെങ്കിലും വഴിയോ കൃത്യമായി അറിയാമെങ്കിൽ ആ മ്യൂച്വൽ ഫണ്ടിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് ൽ പോയി അത് വാങ്ങാൻ സാധിക്കും.അല്ലെങ്കിൽ അസറ്റ് പ്ലസ് എന്ന മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ചു നിങ്ങൾക്ക് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം തുടങ്ങാൻ സാധിക്കും. അസറ്റ് പ്ലസിൽ നിക്ഷേപം തുടങ്ങാനുള്ള ലിങ്ക് ഇവിടെ കൊടുക്കുന്നുണ്ട്, ആ ലിങ്കിൽ ക്ലിക്ക് ചെയ്യ്ത് അക്കൗണ്ട് എടുത്ത് നിക്ഷേപം തുടങ്ങാൻ സാധിക്കും, അതുപോലെ സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടാൻ ഉള്ള വാട്ട്സ് ആപ്പ് നമ്പറും ഇവിടെ കൊടുക്കുന്നുണ്ട് .അതിനുശേഷം കൃത്യമായി നിക്ഷേപിക്കുന്ന പണം എത്രരൂപയാണ് കൂടുന്നത് എന്നും അതുപോലെ എത്ര രൂപയാണ് റിട്ടേൺ ലഭിക്കുന്നത് എന്നും എല്ലാം ഈ അപ്ലിക്കേഷൻ വഴി മനസിലാക്കാൻ സാധിക്കുന്നു. ഇതുവരെ നിക്ഷേപം തുടങ്ങാത്തവർ ഇപ്പോൾ തന്നെ നിക്ഷേപം ആരംഭിക്കൂ.


സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 
80752 61549 (Whatsapp Only)








Comment Form